വി.കെ. ശിവരാമന്
ആലപ്പുഴ തെക്ക് വെളിയില്‍ വീട്ടില്‍ കിട്ടന്റെ മകനായി 1921-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. പുന്നപ്ര സമരത്തില്‍ സജീവമായി പങ്കെടുത്തു. പി.ഇ.7/1122 നമ്പര്‍ കേസില്‍ പ്രതിയായി. പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് 1946 ഒക്ടോബര്‍ മുതല്‍ 1947 ജൂലൈ വരെ ഒന്‍പതുമാസക്കാലം ഒളിവില്‍കഴിഞ്ഞു.

