വി.കെ. ഗംഗാധരന്
ആലപ്പുഴ തെക്ക് കുതിരപ്പന്തി വാടക്കുഴിയിൽ വീട്ടിൽ കൊച്ചുകുഞ്ഞിന്റെയും പെണ്ണമ്മയുടെയും മകനായി 1922-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. പ്രസ് തൊഴിലാളിയും പ്രസ് വർക്കേഴ്സ് യൂണിയന്റെ സെക്രട്ടറിയുമായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. വാറണ്ടിനെത്തുടർന്ന് ഒളിവിൽപോയി. മഹാദേവ് കാട്ടിലായിരുന്നു ഒളിവുജീവിതം. അറസ്റ്റ് ചെയ്യപ്പെട്ടു. ചേർത്തലയിൽ നിരോധിത പാർടി മീറ്റിംഗിൽ പങ്കെടുക്കുമ്പോഴായിരുന്നു അറസ്റ്റ്. ചേർത്തല ലോക്കപ്പിൽ മൃഗീയ പീഡനങ്ങൾക്കിരയായി. മൺകലത്തിൽ വിസർജ്യം തലയിലേറ്റി കൊണ്ടുപോകുമ്പോൾ കലം പൊട്ടിച്ച് പൊലീസ് ആഹ്ലാദിച്ചു. അഞ്ചുവർഷം ജയിലിലായിരുന്നു. സ്വാതന്ത്ര്യത്തിന്റെ തലേന്നു ജയിൽമോചിതനായി. പിന്നീട് സിപിഐയിൽ പ്രവർത്തിച്ചു. ഇന്ത്യാ സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. സമരനേതാക്കളായ വി.കെ. ഭാസ്കരനും വി.കെ. വാസവനും സഹോദരങ്ങളായിരുന്നു. ഭാര്യ: സരസമ്മ. മക്കൾ: സന്ധ്യ, ഷൈല, ഷീല, ഷാജി, ഷീബ