കെ.സി. സുന്ദരം
ആലപ്പുഴ തെക്ക് സീവ്യൂ വാർഡിൽ ജനത കോട്ടേഴ്സില് കുഞ്ഞന്റെ മകനായി 1926-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. സിസി 53/1940 നമ്പർ പ്രതിയായതിനെത്തുടർന്ന് ഒളിവിൽ പോയി. അതിനുശേഷം പുന്നപ്ര-വയലാർ സമരത്തിലും സജീവമായി പങ്കെടുത്തു. പൊലീസ് ക്യാമ്പ് ആക്രമണത്തെത്തുടർന്ന് അറസ്റ്റിലായി. കായംകുളം ലോക്കപ്പിൽ 13 ദിവസം ക്രൂരമർദ്ദനത്തിനിരയായി. രണ്ടുവര്‍ഷത്തോളം ആലപ്പുഴ സബ് ജയിലിലും ഒരുവർഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലും തടവുശിക്ഷ അനുഭവിച്ചു.