സെബാസ്റ്റ്യൻ ജോസഫ്
ആലപ്പുഴ തെക്ക് വാടയ്ക്കൽ വാർഡ് താന്നിക്കൽ വീട്ടിൽ 1911-ൽ ജനിച്ചു. മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്ത് പി.ഇ.9/1122 നമ്പർ കേസിൽ പ്രതിയായി. ആലപ്പുഴ സബ് ജയിലിൽ വിചാരണാ തടവുകാരനായി. 21 വർഷം ശിക്ഷ വിധിച്ച് സെൻട്രൽ ജയിലിലടച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. പട്ടം സർക്കാരിന്റെ കാലത്ത് കേസുകൾ പിൻവലിച്ചതോടെയാണു ജയിൽ മോചിതനായത്.

