ശങ്കരന് രാമൻ
ആലപ്പുഴ തെക്ക് കളർകോട് ഞാറയ്ക്കൽ വീട്ടിൽ 1910-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കയർ തൊഴിലാളി. ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും വിചാരണാ തടവുകാരനായി ഒരുമാസം ആലപ്പുഴ ലോക്കപ്പിലും എ.സി.17/116 നമ്പർ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. കൂലിപ്പണിക്കാരിയായ ഭാര്യയുടെ ചെറിയ വരുമാനംകൊണ്ടാണ് കുടുംബം പുലർന്നു പോന്നിരുന്നത്

