സിൽവസ്റ്റർ ഫെലിക്സ്
ആലപ്പുഴ തെക്ക് കുതിരപ്പന്തി വാർഡ് വട്ടത്തിൽ വീട്ടിൽ 1911-ൽ ജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്ത് ഒക്ടോബർ 24-നു തന്നെ അറസ്റ്റിലായി. 11 മാസം ആലപ്പുഴ സബ് ജയിലിൽ തടവിലായി. ക്രൂരമർദ്ദനത്തിനിരയായി. പിന്നീട് ഏഴരവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിലും ശിക്ഷയനുഭവിച്ചു. അവിടെയും ക്രൂരമായ പീഡനത്തിനിരയായി. 1954-ൽ ജയിൽമോചിതനായപ്പോൾ ആരോഗ്യം നശിച്ച് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു