ശങ്കരന് പത്മാനാഭന്
ആലപ്പുഴ തെക്ക് കുന്നേൽവീട്ടില്‍ ശങ്കരന്റെ മകനായി 1922-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ.7/1122 നമ്പര്‍ കേസില്‍ പൊലീസ് അറസ്റ്റിലായി. എസ്.സി.17/116 നമ്പർ കേസിലും പ്രതിയായിരുന്നു. ആലപ്പുഴ സബ് ജയിലിലും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും 15-മാസത്തോളം തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിൽ ചെവിയുടെ കേൾവി പൂർണ്ണമായും നഷ്ടപ്പെട്ടു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. സിപിഐ കുതിരപ്പന്തി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: സരസമ്മ. മക്കൾ: സുധാകരൻ, സുജാത, സുരേഷ്, സുഷമ