ശങ്കരന് സുകുമാരന്‍
ആലപ്പുഴ തെക്ക് തിരുവമ്പാടി പ്ലാംമ്പറില് ശങ്കരന്റെയും ചെറിയാമ്മയുടെയും മകനായി 1924 ഫെബ്രുവരി 6-ന് ജനനം. ഏഴാംക്ലാസുവരെ പഠിച്ചു. വില്യം ഗുഡേക്കർ കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ആലപ്പുഴ സബ് ജയിലില്‍ ആറുമാസക്കാലവും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നാലുവര്‍ഷക്കാലവും തടവുജീവിതം അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഇന്ത്യാ സർക്കാരിൽ നിന്നും താമ്രപത്രം ലഭിച്ചു. 1964-നുശേഷം സിപിഐയുടെ ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, എസ്എന്‍ഡിപി ശാഖയോഗം ഖജാന്‍ജി, അമ്പലപ്പുഴ കയര്‍ സൊസൈറ്റി കണ്‍വീനര്‍, കയര്‍പിരി സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. . 2008 ഫെബ്രുവരി 29-ന് അന്തരിച്ചു. ഭാര്യ: ചെല്ലമ്മ. മക്കൾ: ജലജാമണി, അമൃതകുമാരി, ഷൈലജ, പ്രതിഭ, ദേവദാസ്, അജയകുമാര്‍