എ.ജെ. സോളമൻ
ആലപ്പുഴ തെക്ക് ബീച്ച് വാർഡ് അരയശ്ശേരിയിൽ വീട്ടിൽ 1917-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലിൽ മൂന്നുവർഷക്കാലം തടവിലായിരുന്നു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1949-ലാണ് ജയിൽ മോചിതനായത്