എം.വി. തങ്കപ്പന്
ആലപ്പുഴ തെക്ക് ആലുശ്ശേരി വാർഡ് ആര്യന്പറമ്പ് വീട്ടില്‍ 1923-ന് ജനനം. എന്‍.എം. ഷരീഫിന്റെ കയര്‍ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തു. കയര്‍ ഫാക്ടറിയിലെ യൂണിയന് കണ്‍വീനറായിരുന്നു. കുതിരപ്പന്തി കുമാരവിലാസം വായനശാലയോട് അനുബന്ധിച്ചുള്ള ക്യാമ്പിലാണ് പ്രവര്‍ത്തിച്ചിരുന്നത്. വാർഡ് കൗൺസിൽ കൺവീനറായ എ.എ. രാഘവന്റെയും വി.എ. കുമാരന്റെയും നേതൃത്വത്തില്‍ കുതിരപ്പന്തിയില്‍ നിന്നും ആരംഭിച്ച ജാഥയിൽ പങ്കെടുത്തു. ജാഥ പൊലീസ് ക്യാമ്പിലെത്തിയപ്പോൾ വെടിവെയ്പ്പുണ്ടായി. എ.ഒ. ഭാർഗവന്റെ തുടയിൽ വെടിയേറ്റു. അയാളെ കൈതവനയിലെ കുഞ്ഞിപ്പണിക്കരുടെ വീട്ടിൽ ചുമന്നു എത്തിച്ചു. പിന്നീട് വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്തി. തുടർന്ന് തങ്കപ്പൻ കൊച്ചിയിലെ വലിയവീട്ടിൽ രാഘവൻ എന്നയാളുടെ വീട്ടിൽ ഒരുവർഷക്കാലം ഒളിവിൽ കഴിഞ്ഞു.

