വൈസ്യന് സില്‍വസ്റ്റര്‍
ആലപ്പുഴ തെക്ക് പനയ്ക്കല്‍ പുരയ്ക്കല്‍ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. മത്സ്യത്തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് 48/22 നമ്പർ കേസിൽ 65-ാം പ്രതിയായി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. തുടര്‍ന്ന് പി.ഇ.9/1122 നമ്പർ കേസില്‍ അറസ്റ്റിലായി. ഒന്നരവര്‍ഷക്കാലം ആലപ്പുഴ സബ് ജയിലിലും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും ശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഭാര്യ: വെറോനിക്ക.