പി.എൽ ബഞ്ചമിന്
പുന്നപ്ര വടക്ക് പൊള്ളയില് വീട്ടിൽ ലോനന്റെയും കത്രീനയുടെയും മകനായി 1917-ൽ ജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. യൂണിയൻ പ്രവർത്തകനായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. 48/22 നമ്പർ കേസിൽ 90-ാം പ്രതിയായിരുന്നു. മത്സ്യത്തിനു വില ചോദിച്ച മത്സ്യത്തൊഴിലാളിയെ കെട്ടിയിട്ടു മർദ്ദിച്ച പ്രമാണിയെ യൂണിയൻ തൊഴിലാളിയെ കൊണ്ടുതന്നെ തിരിച്ചു തല്ലിച്ചു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. നെഞ്ചിന്റെ വലതുഭാഗത്തും വലതുമുട്ടിന്റെ കീഴിലും വെടികൊണ്ട പാടുകൾ ഉണ്ടായിരുന്നു. സമരത്തിന്റെ ഭാഗമായി വെടിയേല്‍ക്കുകയും ഒളിവില്‍ പോകുകയും ചെയ്തു. എന്നാല്‍ പിന്നീട് പിടിക്കപ്പെടുകയും മൂന്നുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ഇക്കാലത്ത് പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. മത്സ്യതൊഴിലാളി യൂണിയനിലും (എഐറ്റിയുസി) പ്രവര്‍ത്തിച്ചിരുന്നു.

