കിട്ടന് സുകുമാരന്‍
പുന്നപ്ര വടക്ക് കുടിലില്‍ കിട്ടന്റെയും ചിരുതയുടെയും മകനായി 1920-ൽ ജനിച്ചു. കര്‍ഷക തൊഴിലാളി കുടുംബമായിരുന്നു. സുകുമാരൻ ചെറുപ്പം മുതൽ തന്നെ ആലപ്പുഴ ജോർജ്ജ് പീറ്റർ കമ്പനിയിൽ ജോലിക്കു പോയി. യൂണിയൻ പ്രവർത്തകനായിരുന്നു. പനയ്ക്കൽ ക്യാമ്പിലെ വോളണ്ടിയർ പരിശീലനത്തിലും ഒക്ടോബർ 23-ന് ജാഥയായി ചക്രപാണിയുടെ നേതൃത്വത്തിൽ പനച്ചുവട് മൈതാനത്തിലേക്കുപോയ സംഘത്തിൽ സുകുമാരനും ഉണ്ടായിരുന്നു. മറ്റു ജാഥകൾ എത്തിച്ചേർന്നപ്പോൾ മൂന്നുമണിയോടെ പൊലീസ് ക്യാമ്പ് ആക്രമിച്ചു. വെടിവയ്ക്കുന്ന സമയത്ത് കിടന്ന് മുദ്രാവാക്യം വിളിച്ച സുകുമാരന്റെ വലതുകരത്തിനു വെടിയേറ്റു. സമരമുഖത്തുനിന്നും മറ്റു സമരസഖാക്കളുടെ സഹായത്തോടെ യൂണിയൻ ഓഫീസിലും പിന്നീട് മങ്കൊമ്പിലെ ഒളിവുസങ്കേതത്തിലേക്കും പോയി. അവിടെവച്ച് ചികിത്സ ലഭിക്കുകയും കോട്ടയത്ത് അനന്തരവന്റെ ഭാര്യയുടെ വീട്ടിലേക്കു പോയി. ഒളിവുകാലത്ത് പൊലീസ് വീട്ടിൽച്ചെന്ന് അമ്മയെ ഭീഷണിപ്പെടുത്തി. ഭാസുരൻ നായർ എന്ന പേരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ചന്ദ്രാനന്ദനെ രണ്ടുതവണ കണ്ടു. ഒളിവുജീവിതത്തിനുശേഷം നാട്ടിലെത്തിയപ്പോൾ ഫാക്ടറിയിൽ ഉണ്ടായിരുന്ന ജോലി സുകുമാരനു നഷ്ടപ്പെട്ടു. വി.എസ്. അച്യുതാനന്ദനുമായി ചേർന്നു കുട്ടനാട്ടിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: മണിയമ്മ, ലീല, മോഹനന്.