പരമു
പുന്നപ്ര വടക്ക് പറവൂര്‍ താഴ്ചയില്‍ വീട്ടില്‍ 1914-ൽ ജനിച്ചു. കയര്‍തൊഴിലാളി ആയിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. നാടാർ കൊലക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പൊലീസ് സ്റ്റേഷനിൽവച്ച് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ ബോധക്ഷയനായ പരമുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. നീണ്ട ഒരുമാസത്തെ ചികിത്സയ്ക്കുശേഷം സബ് ജയിലിലേക്കു മാറ്റി. ഒൻപതുമാസം വിചാരണ തടവുകാരനായി കഴിഞ്ഞു. നാടാർ കൊലക്കേസിൽ തെളിവില്ലാത്തതിനാൽ വെറുതേവിട്ടു. ജയിൽ മോചിതനായി അധികം താമസിയാതെ പരമു അന്തരിച്ചു. ചിതറയിൽ രണ്ടേക്കർ ഭൂമി പതിച്ചു നൽകി. ഭാര്യ: ലഷ്മി.മക്കള്‍: ചന്ദ്രിക, പവിത്രന്, വിശ്വനാഥന്, പ്രസന്ന കുമാരി.