റ്റി.വി. തങ്കപ്പന്
പുന്നപ്ര വടക്ക് വെളിമ്പറമ്പില്‍ 1926-ല്‍ ജനിച്ചു. ചെത്തുതൊഴിലാളിയായിരുന്നു. കയറു പണിക്കും പോകുമായിരുന്നു. തിരുവിതാംകൂർ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ പുന്നപ്ര സബ് ഓഫീസ് സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴായിരുന്നു പുന്നപ്ര-വയലാർ സമരം. പുന്നപ്ര പൊലീസ് ക്യാമ്പ്ആക്രമണത്തിൽ സജീവപങ്കുവഹിച്ചു. പി.ഇ.7/1122 നമ്പർ
കേസിൽ അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 18 മാസം ഒളിവിൽ കഴിഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം ചെത്തുതൊഴിലാളി യൂണിയനിലാണു പ്രവർത്തിച്ചത്. അമ്പലപ്പുഴ താലൂക്ക്
ചെത്തുതൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റായും അടിയന്തരാവസ്ഥക്കാലത്ത് ആക്ടിംഗ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1998 മുതൽ മരിക്കും വരെ യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. 2012-ൽ അന്തരിച്ചു. മക്കൾ:അനിയന്, അനിമോള്‍, അയിഷ.

