പി.കെ. തങ്കപ്പന്
പുന്നപ്ര വടക്ക് മതടിത്തയ്യില് പതിമൂന്നിൽ വീട്ടില്കുഞ്ഞന് വൈദ്യരുടെയും പാര്‍വ്വതിയുടെയും മകനായി 1923-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കച്ചവടമായിരുന്നു തൊഴിൽ. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു. കൈയിൽ ഉൾപ്പെടെ ശരീരത്തിൽ നാലിടത്ത് വെടിയേറ്റു. അവശനായി സമരഭൂമിയിൽ കിടന്നിരുന്ന തങ്കപ്പനെ രാത്രി വന്ന പട്ടാളം തോക്കിന്റെ പാത്തികൊണ്ട് തല്ലിച്ചതച്ചു. മരിച്ചുവെന്നുകരുതി മറ്റു മൃതദേഹങ്ങളോടൊപ്പം കൂട്ടിയിട്ടു കത്തിക്കാൻ എടുത്തിട്ടു. അവിടെനിന്നും ഇഴഞ്ഞു രക്ഷപ്പെട്ടു. ഒരു വർഷം ഒളിവിലും ചികിത്സയിലുമായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: വി.റ്റി. മോഹനന്, സുനില്‍ കുമാര്‍, സുവര്‍ണ്ണ.