പത്രോസ് എപ്ലോണ്
പുന്നപ്ര വടക്ക് വാലയില്‍ വീട്ടില്‍ പത്രോസിന്റെ മകനായി ജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകരിൽ ഒരാളായിരുന്നു. കുന്തകേസ്സിലും കേസിലും കൂടം തീവയ്പ്പ് കേസിലും പ്രതിയായി. പിഇ.5/122 നമ്പർ കേസിൽ പൊലീസ് 18-ാം പ്രതിയായി.ആലപ്പുഴ സെഷൻസ് കോടതി രണ്ടുവർഷം കഠിനതടവിനു ശിക്ഷിച്ചു.ആലപ്പുഴ സബ് ജയിലില്‍ രണ്ടുവര്‍ഷവും, തിരുവന്തപുരം സെന്‍ട്രല്‍ ജയിലില്‍ രണ്ടരവര്‍ഷവും തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനു വിധേയനായി. 1950-ല്‍ ജയില്‍ മോചിതനായ അദ്ദേഹം രോഗബാധിതനായി. 1950 നവംമ്പര്‍ 14-ന് അന്തരിച്ചു.