എം. ബനവത്തോര്
പുന്നപ്ര വടക്ക് വടക്കേത്തയ്യില് വീട്ടില് 1916-ല് ജനിച്ചു. മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. നാടാർ കൊലക്കേസിൽ പിഇ.9/122 നമ്പർ കേസിൽ 62-ാം പ്രതിയായി. തുടർന്ന് അറസ്റ്റ് ചെയ്ത് ആലപ്പുഴ സബ് ജയിലിൽ ഒന്നരവർഷം തടവിൽ കഴിഞ്ഞു. ക്രൂരമർദ്ദനത്തിനിരയായി.

