എം.കെ. ദാമോദരന്‍
പുന്നപ്ര വടക്ക് പുത്തന്മഠത്തില് വീട്ടില്‍ കിട്ടന്റെ മകനായി ജനനം. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ.7/1122 നമ്പര്‍ കേസില്‍ പ്രതിയാവുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എട്ടുമാസക്കാലം ശിക്ഷ അനുഭവിച്ചു.

