എം.വി. കുമാരന്
പുന്നപ്ര വടക്ക് ഇരുപ്പത്തിയഞ്ചില് വീട്ടില്‍ 1925-ന് ജനനം. കര്‍ഷക തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പനയ്ക്കൽ ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. കൃഷ്ണന്, റ്റി.വി. പരമു, ഗംഗാധരന് എന്നിവര്‍ക്കൊപ്പം വാരികുന്തം, വെട്ടുക്കത്തി, കൊയ്ത്തരുവാള്‍ തുടങ്ങിയ ആയുധങ്ങള്‍ ഒരുക്കുന്നതിലും മറ്റും സജീവമായി പങ്കുവഹിച്ചു. പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ.7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ 10 മാസക്കാലം പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞു.