എം.എ. കുമാരന്
പുന്നപ്ര വടക്ക് മൂവര്ക്കാട്ടു ചിറയില്‍ വീട്ടില്‍ അയ്യപ്പന്റെയും ചക്കിയുടേയും മകനായി 1918-ൽ ജനിച്ചു. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര പോലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ. 7/1122, പി.ഇ.8/1122 നമ്പർ കേസുകളിൽ പ്രതിയായി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയി. ഒളിവില്‍ കഴിയവേ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസക്കാലം ആലപ്പുഴ സബ് ജയിലിലും രണ്ടാഴ്ച അമ്പലപ്പുഴ പോലീസ് ലോക്കപ്പിലും തടവിലായി. ക്രൂരമർദ്ദനത്തിനു വിധേയനായി. മക്കള്‍: അനില്‍കുമാര്‍, ഷാജി, ഷേര്‍ളി, ഷോബി.