എൻ.വി. മത്തായി
ആലപ്പുഴ വടക്ക് കൊമ്മാടി വാർഡ് തുമ്പോളി നദിപ്പറമ്പ് വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് ചെയ്ത് എട്ടുമാസം ആലപ്പുഴ സബ് ജയിലിൽ വിചാരണ തടവുകാരനായി ക്രൂരമർദ്ദനത്തിനിരയായി. 1960-ൽ യംങ് മെൻസ് റീഡിംഗ് റൂം നൈറ്റ് സ്കൂൾ എന്നിവ സ്ഥാപിക്കുന്നതിനു മുൻകൈയെടുത്തു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1978 ഫെബ്രുവരി 2-ന് അന്തരിച്ചു. ഭാര്യ: അന്നമ്മ. മക്കൾ: മേരിക്കുട്ടി, ജോസഫ്, സെബാസ്റ്റ്യൻ, തെരേസാമ്മ, പീറ്റർ.