കെ.വി. ശൂലപാണി
ആലപ്പുഴ വടക്ക് ആറാട്ടുവഴി വാർഡ് കണ്ണൻപറമ്പിൽ വീട്ടിൽ 1912-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. 13 മാസക്കാലം ആലപ്പുഴ സബ് ജയിലിൽ തടവുകാരനായിരുന്നു. വി.എസ്. അച്യുതാനന്ദന്റെ സഹതടവുകാരനായിരുന്നു.

