എ.എൻ. റോബർട്ട്
ആലപ്പുഴ വടക്ക് കൊമ്മടി നാലുതൈയ്ക്കൽ വീട്ടിൽ അഗസ്റ്റിന്റെ മകനായി 1923-ൽ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ഇടതുകൈയുടെ മുട്ടിനു പരിക്കേറ്റു. വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1947-ൽ അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലിൽ ആറുമാസം വിചാരണ തടവുകാരനായി. മർദ്ദനത്തിൽ തലയ്ക്കു ആഘാതമേറ്റ് മാനസികരോഗാവസ്ഥയിലാണു ജയിൽമോചിതനായത്. സഹോദരൻ ക്രൈസ്തനും സമരസേനാനിയായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ത്രേസ്യേമ്മ, തങ്കച്ചൻ, ഗ്രേസി, ആന്റണി.

