കെ.എസ്. ഉമ്മിണി
ആലപ്പുഴ വടക്ക് ആറാട്ടുവഴി വാർഡ് ചക്കുംപറമ്പിൽ വീട്ടിൽ 1918-ൽ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. യൂണിയൻ പ്രവർത്തകനായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. അറസ്റ്റ് ചെയ്യപ്പെട്ട് ഒരുമാസം ജയിൽശിക്ഷ അനുഭവിച്ചു. പുന്നപ്ര സമരത്തിൽ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒരുവർഷക്കാലം ഒളിവിൽ പോയി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.