പി.എ. ശിവരാമൻ
ആലപ്പുഴ വടക്ക് കനാൽ വാർഡിൽ പണ്ഡ്യാലയ്ക്കൽ വീട്ടിൽ 1925-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റിലായി 14 മാസം ആലപ്പുഴ സബ് ജയിലിൽ വിചാരണ തടവുകാരനായും ആറുമാസം തിരുവനന്തപുരം സെൻട്രൽ ജയിലിലും ശിക്ഷയനുഭവിച്ചു. വലതുമുട്ടിനു താഴെ ലാത്തിയടിയിൽ മുറിഞ്ഞുണങ്ങിയ പാട് ഉണ്ടായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.