കെ. സുരേന്ദ്രൻ
ആലപ്പുഴ വടക്ക് കാഞ്ഞിരംചിറ മാളികമുക്ക് പടിഞ്ഞാറ് കൊടിവീട്ടിൽ കോളുവിന്റെ മകനായി 1922-ൽ ജനിച്ചു. കാഞ്ഞിരംചിറയിലെ ഫ്രാൻസിസ് കയർ വർക്സിലെ തൊഴിലാളിയായിരുന്നു. പുന്നപ്ര സമര പ്രവർത്തനങ്ങളിൽ പങ്കെടുത്തതിനെത്തുടർന്ന് അറസ്റ്റ് വാറണ്ടുണ്ടായി. ഒരുവർഷവും ഒരുമാസവും ഒളിവിൽ കഴിഞ്ഞു. ഇടതുകാലിന്റെ മുട്ടിനു താഴെയും വലതു കൈയുടെ ചൂണ്ടുവിരലിലും പരിക്കേറ്റ വൃണപ്പാടുകൾ ഉണ്ടായിരുന്നു. 1949-ൽ പി.എൽ. തോമസ് സൗത്ത് പൊലീസ് സ്റ്റേഷനിലേക്കു നയിച്ച ജാഥയിൽ പങ്കെടുത്തു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.