എൻ. സുകുമാരൻ
ആലപ്പുഴ വടക്ക് കരളകം വാർഡ് കണിയാംപറമ്പിൽ വീട്ടിൽ 1928-ൽ ജനിച്ചു. ആറാംക്ലാസ് വിദ്യാഭ്യാസം. ബോട്ടിന്റെ സ്രാങ്ക് ആയിരുന്നു. ആലപ്പുഴ ബോട്ട് ക്രൂ അസോസിയേഷന്റെ രൂപീകരണത്തിൽ പങ്കുവഹിച്ചു. വി.എസ്. അച്യുതാനന്ദൻ ബോട്ട് ക്രൂ അസോസിയേഷന്റെ പ്രസിഡന്റായിരിക്കെ അസിസ്റ്റന്റ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് പ്രസിഡന്റുമായി. എം.ടി. ചന്ദ്രസേനൻ ആയിരുന്നു അന്ന് സെക്രട്ടറി. പുന്നപ്ര സമരപ്രവർത്തനങ്ങളിൽ സജീവമായി. നല്ല വായനയും പ്രസംഗിക്കാനുള്ള കഴിവുമുണ്ടായിരുന്നതിനാൽ നൈറ്റ് ക്ലാസുകളിൽ സജീവമായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. സിപിഐ(എം) അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയംഗം, ആലപ്പുഴ ഏരിയാ കമ്മിറ്റിയംഗം, ജില്ലാ കോടതി ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2014 ആഗസ്റ്റ് 23-ന് അന്തരിച്ചു. ഭാര്യ തങ്കമ്മ. മക്കൾ അജയകുമാർ, സുരേഷ് കുമാർ, അജിത കുമാരി, സാബുലാൽ.

