കൃഷ്ണൻ പളനി
ആലപ്പുഴ വടക്ക് തെക്കനാര്യാട് കന്നിട്ടപ്പറമ്പ് വീട്ടിൽ കൃഷ്ണന്റെ മകനായി ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വലതു കവളിലും ഇടതുകാലിന്റെ മുട്ടിനു താഴെയും പരിക്കേറ്റു. വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1989 ഡിസംബർ 13-ന് അന്തരിച്ചു. ഭാര്യ: കായിചീരമ്മ.

