പി. ഭാസ്കരൻ
ആലപ്പുഴ വടക്ക് നെഹ്റു ട്രോഫി വാർഡിൽ കലാലയ വീട്ടിൽ പപ്പുവിന്റെ മകനായി ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ സജീവമായി പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ചമ്പക്കുളം ഭാഗങ്ങളിൽ ഒളിവിൽ പോയി. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ മാസം അറസ്റ്റ് ചെയ്യപ്പെട്ടു. ഒന്നരവർഷം കഴിഞ്ഞാണു ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. കക്കാ കായൽ സമരത്തിൽ പങ്കെടുത്തു. വീട്ടിൽ കൊടി വച്ചുകെട്ടിയതിനു വീട് കത്തിക്കാൻ ശ്രമമുണ്ടായി. വി.എസ്. അച്യുതാനന്ദനുമായി ചേർന്നു പ്രവർത്തിച്ചിരുന്നു. ഭാര്യ: ചന്ദ്രമതി. മക്കൾ: ഉണ്ണിത്താൻ, ഷാജിമോൻ, ശിവജി, അജയഘോഷ്, രേണുക, ഗീതാഭായി.

