മർസിലി കുരിശിങ്കൽ
ആലപ്പുഴ തെക്ക് വാടയ്ക്കൽ കുരിശിങ്കൽ വീട്ടിൽ ജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. 1938-ലെ പണിമുടക്ക് സമരത്തിൽ പങ്കെടുത്തു. കുന്തക്കേസിൽ പ്രതിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തെത്തുടർന്ന് ഒളിവിൽ പോയി. 1990-ൽ അന്തരിച്ചു. ഭാര്യ: ത്രേസ്യ. മക്കൾ: സുബിറ്റ, ജസിന്ത, ശോശാമ്മ, ജോൺകുട്ടി.