കൃഷ്ണൻകുട്ടി പുഴയ്ക്കൽ
ആലപ്പുഴ വടക്ക് തുമ്പോളി പുഴയ്ക്കൽ വീട്ടിൽ 1925-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വലതുകൈമുട്ടിനു മുകളിൽ ബയണറ്റുകൊണ്ട് മൂന്നിഞ്ച് നീളത്തിൽ കീറി ഉണങ്ങിയ പാട് ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് ആലപ്പുഴ ലോക്കപ്പിൽ 10 മാസം തടവിലായി. ക്രൂരമായ മർദ്ദനത്തിനിരയായ കൃഷ്ണൻകുട്ടി രോഗബാധിതനായിട്ടാണു ജയിൽ മോചിതനായത്.

