കൊച്ചുകുഞ്ഞു പാപ്പൻ
ആലപ്പുഴ വടക്ക് തുമ്പോളി മംഗലത്തുപിരയിടം വീട്ടിൽ 1912-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. വലതുകാലിൽ മുട്ടിനു താഴെ ആഴത്തിൽ മുറിവേറ്റുണ്ടായ ഉണങ്ങിയ പാട് ദൃശ്യമായിരുന്നു. പി.ഇ.7/1122 നമ്പർ കേസിൽ അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 13 മാസക്കാലം ഒളിവിൽ പോയി.

