വി.എൻ. വാവച്ചൻ
ആലപ്പുഴ തെക്ക് വാടയ്ക്കൽ ഏഴാം വാർഡ് വെളിയിൽ വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. സജീവട്രേഡ് യൂണിയൻ പ്രവർത്തകനും ആദ്യകാല പാർടി അംഗവുമായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ആറുമാസം ഒളിവിൽ കഴിഞ്ഞു. സ്വാതന്ത്ര്യസമര സേനാനി അസോസിയേഷൻ പ്രസിഡന്റായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു