എ. ചെല്ലപ്പൻ
ആലപ്പുഴ തെക്ക് ലജനത്ത് വാർഡിൽ തോപ്പിൽ വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ തുടക്കം മുതൽ യൂണിയൻ പ്രവർത്തകനെന്ന നിലയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർടിയിലും സജീവമായിരുന്നു. ഗാനരചയിതാവും നടനുമായിരുന്നു. സാമൂഹ്യ വിഷയങ്ങളെ ഉന്നയിച്ചുകൊണ്ട് അക്കാലത്ത് അവതരിപ്പിക്കപ്പെട്ട നാടകങ്ങളിൽ ചെല്ലപ്പൻ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 82-ാമത്തെ വയസിൽ അന്തരിച്ചു. ഭാര്യ: ദേവകി. മകൻ: സുഗുണൻ.

