പി.പി. പുരുഷോത്തമൻ
ആലപ്പുഴ തെക്ക് കുതിരപ്പന്തി പുത്തൻപറമ്പിൽ വീട്ടിൽ ജനനം. കയർ തൊഴിലാളിയായിരുന്നു. പട്ടാളത്തിൽ സേവനം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തി ചായക്കട നടത്തിവരവേയാണ് യൂണിയൻ പ്രവർത്തനങ്ങളോടു സഹകരിച്ചു തുടങ്ങിയത്. ചായക്കടകളിലെ രാഷ്ട്രീയ ചർച്ചകളിൽ ആകൃഷ്ടനായി സമരത്തിനോടൊപ്പം ചേർന്ന പുരുഷോത്തമൻ പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള പെൻഷൻ അപേക്ഷ നൽകിയിരുന്നില്ല. 1995 ആഗസ്റ്റ് 13-ന് അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: ഉദയൻ, ഭാസ്കരൻ, രംഗൻ, ശോഭ, സുലഭ, അശോകൻ.