വി.കെ. ഗംഗാധരൻ
ആലപ്പുഴ തെക്ക് കുതിരപ്പന്തിയിൽ വാടക്കുഴിയിൽ വീട്ടിൽ ജനനം. ആലപ്പുഴ പ്രസ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. പൊലീസ് ഗംഗാധരന്റെ വീട് റെയ്ഡ് ചെയ്യുകയും വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. രാജ്യം താമ്രപത്രം നൽകി ആദരിച്ചു. 1993 നവംബർ 6-ന് അന്തരിച്ചു. ഭാര്യ: സരസമ്മ.

