പുരുഷോത്തമൻ കാട്ടുങ്കൽചിറ
ആലപ്പുഴ തെക്ക് കുതിരപ്പന്തി കാട്ടുങ്കൽചിറയിൽ വീട്ടിൽ 1927-ൽ ജനനം. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന സമരസേനാനിക്കു വെടിയേറ്റ് ചിതറിത്തെറിച്ച ചോരയിൽ കുളിച്ചാണു പുരുഷോത്തമൻ സമരമുഖത്തുനിന്നും ക്യാമ്പിൽ എത്തിയത്. പൊഴിയിൽ കുളിച്ചശേഷമാണു വീട്ടിലേക്കു മടങ്ങിയത്. പൊലീസ് അന്വേഷിച്ച് എത്തിയതിനെത്തുടർന്ന് ഒളിവിൽ പോയി. പിന്നീട് കേസ് പിൻവലിച്ചശേഷമാണു നാട്ടിൽ തിരിച്ചെത്തിയത്. ആലപ്പുഴയ നഗരസഭയിൽ പ്യൂണായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: വിലാസിനി. മക്കൾ: അജിത, ശ്യാംകുമാർ, രാജീവ്, സജീവ്.

