കെ.ആർ. ദിവാകരൻ
ആലപ്പുഴ തെക്ക് കൈതവളപ്പിൽ ദിവാകരൻ പോർട്ട് തൊഴിലാളിയായിരുന്നു. യൂണിയൻ പ്രവർത്തകനെന്ന നിലയിൽ പോർട്ട് തൊഴിലാളികൾക്കിടയിൽ ദിവാകരൻ സജീവമായി ഇടപെട്ട് പ്രവർത്തിച്ചു. ധാരാളം എഴുതുകയും വായിക്കുകയും ചെയ്തിരുന്നു. തൊഴിൽ ഒഴിവു സമയങ്ങളിൽ വിപ്ലവഗാനങ്ങൾ ആലപിക്കുമായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽപ്പോയി. കക്കാഴത്ത് ഒളിവിൽ കഴിയവേ അറസ്റ്റ് ചെയ്യപ്പെട്ട് ഒരുവർഷം ജയിൽശിക്ഷ അനുഭവിച്ചു. 2015-ൽ അന്തരിച്ചു. ഭാര്യ: ഭാരതി. മക്കൾ: ശശി, ബാബു, പ്രകാശൻ, തങ്കച്ചി, രാധ.