എ.വി. തമ്പി
ആലപ്പുഴ തെക്ക് അരയപറമ്പിൽ 1927-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളി. കൊടികെട്ടിയ കുന്തവുമായി പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിനു പുറപ്പെട്ട ജാഥയുടെ മുന്നിൽ തമ്പിയും ഉണ്ടായിരുന്നു. വെടിവയ്പ്പിനെത്തുടർന്ന് സമരമുഖത്തുനിന്നും പിൻമാറിയെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുവർഷം ജയിൽശിക്ഷ അനുഭവിച്ചു. ജയിലിൽ ക്രൂരമായ മർദ്ദനത്തിനിരയായി. മക്കൾ: സുജാത, സതീശൻ.

