വി.ആർ. സദാനന്ദൻ
ആലപ്പുഴ വടക്ക് കുതിരപ്പന്തി വെളിയിൽ വീട്ടിൽ 1928-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ.7/1122 നമ്പർ കേസിൽ വാറണ്ട് ഉണ്ടായതിനെത്തുടർന്ന് 1946 നവംബർ 15 മുതൽ ഏഴുമാസക്കാലം ഒളിവിൽ പോയി. പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു വലതുകാലിൽ മുറിവേറ്റ് ആഴത്തിലുള്ള വൃണപ്പാട് ഉണ്ടായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.

