വാത്സ്യൻ സിറിൾ
ആലപ്പുഴ വടക്ക് സീവ്യൂ വാർഡ് തെക്കേ പാലയ്ക്കൽ വീട്ടിൽ സിറിളിന്റെ മകനായി 1922-ൽ ജനിച്ചു. ആസ്പിൻവാൾ കമ്പനിയിലെ തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ഇടതുകണ്ണിനു താഴെ പരിക്കേറ്റു. പിഇ.7/1122 നമ്പർ കേസിൽ വാറണ്ട് ഉണ്ടായതിനെത്തുടർന്ന് രണ്ടുവർഷക്കാലം ഒളിവിൽ പോയി. സ്ഥിരം ജോലി നഷ്ടപ്പെട്ടു. കേസ് പിൻവലിച്ചശേഷം നാട്ടിലെത്തി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.

