ബലരാമൻ ശങ്കരൻ
ആലപ്പുഴ തെക്ക് തോണ്ടൻകുളങ്ങര വീട്ടിൽ ശങ്കരന്റെ മകനായി 1913-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. അക്കാമ്മ ചെറിയാൻ നയിച്ച തിരുവനന്തപുരത്തെ ജാഥയിൽ ചുവപ്പു വോളണ്ടിയറായി പങ്കെടുത്തു. ആലപ്പുഴ സബ് മജിസ്ട്രേട്ട് കോടതിയിൽ സി.സി.300 നമ്പർ കേസിൽ ഒരുവർഷം ശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനത്തിനിരയായി. ജയിൽശിക്ഷാ കാലായളവിൽ തൊഴിൽ നഷ്ടപ്പെട്ടു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. സുശീലാ ഗോപാലന്റെ തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ നൈറ്റ് സ്ക്വാഡ് പ്രവർത്തിക്കവേ കൊടിമരം വീണ് അന്തരിച്ചു. ഭാര്യ: സുധാമണി. മക്കൾ: രഞ്ജൻ, രതീഷ്, നോജി, ജെയ്ക്ക്.