മൊയ്തീൻകുഞ്ഞ് ചെർക്കുളം
ആലപ്പുഴ വടക്ക് പവർഹൗസ് വാർഡിൽ ചെർക്കുളം വീട്ടിൽ ജനനം. ആലപ്പുഴ പോർട്ട് തൊഴിലാളിയായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. 1946 ഒക്ടോബർ 23-ന് റ്റി.സി. പത്മനാഭന്റെ നേതൃത്വത്തിൽ യൂണിയൻ ഓഫീസിൽ നിന്നും ആരംഭിച്ച ജാഥയിൽ അംഗമായിരുന്നു. പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണത്തെത്തുടർന്നുള്ള വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ടു. പിഇ.7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് പാലക്കാട് ഒളിവിൽ താമസിച്ചു. 1947 ആഗസ്റ്റ് 15-ന് തിരിച്ചുവന്നു. പോർട്ടിൽ ഉണ്ടായിരുന്ന തൊഴിൽ നഷ്ടപ്പെട്ടു.

