കെ.കെ. ശങ്കുണ്ണി
ആലപ്പുഴ വടക്ക് ആറാട്ടുവഴി തകിടിയിൽ വീട്ടിൽ കുഞ്ഞന്റെയും കുഞ്ഞിയുടെയും മകനായി 1921-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. മൂക്കിനു വലതുവശത്തും ഇടതു കവിളിലും പരിക്കേറ്റു. പിഇ.7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒൻപതുമാസം ഒളിവിൽ പോയി. കെ.കെ. രാമൻകുട്ടിക്കും പി.കെ. വേലായുധനുമൊപ്പം ഞാറയ്ക്കൽ ആയിരുന്നു ഒളിവിൽ കഴിഞ്ഞത്. 1991-ൽ അന്തരിച്ചു. ഭാര്യ: ഭൈമി. മക്കൾ: വി.എസ്. മണി (ആലപ്പുഴയിലെ സിപിഐ(എം) നേതാവ്), പുരുഷൻ, രത്മനമ്മ, പൊന്നപ്പൻ, ലീല.