കെ.കെ. സദാനന്ദൻ
ആലപ്പുഴ തെക്ക് കുതിരപ്പന്തി വാർഡിൽ തെക്കേ പറമ്പിൽ വീട്ടിൽ 1924-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. കുമാരജയന്തി വായനശാലയിൽ നിന്നും പൊലീസ് ക്യാമ്പ് ആക്രമിക്കാൻ പുറപ്പെട്ട ജാഥയിൽ അംഗമായിരുന്നു. പിഇ.7/1122 നമ്പർ കേസിൽ പ്രതിയായതിനെത്തുടർന്ന് ഏഴുമാസം ഒളിവിൽ കഴിഞ്ഞു.