തങ്കപ്പൻ വേലു
ആലപ്പുഴ വടക്ക് കൊറ്റംകുളങ്ങര വാർഡിൽ പക്കാളി വീട്ടിൽ 1927-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. കഴുത്തിനു താഴെയും ഇടതു ചെവിയിലും പരിക്കേറ്റു. കേസിൽ പ്രതിയായതിനെത്തുടർന്ന് 18 മാസം ഒളിവിൽ പോയി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 2008 ഫെബ്രുവരി 29-ന് അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ: സുജാത, സുഭഗൻ, സുധർമ്മ.