കെ.വി. ശുലപാണി
ആലപ്പുഴ വടക്ക് ആറാട്ടുവഴി വാർഡിൽ കണ്ണമ്പറമ്പ് വീട്ടിൽ 1912-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ഒരാഴ്ചയ്ക്കുശേഷം അറസ്റ്റ് ചെയ്യപ്പെട്ടു. 13 മാസം ആലപ്പുഴ സബ് ജയിലിൽ തടവുകാരനായി. ക്രൂരമായ മർദ്ദനങ്ങൾക്കിരയായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.

