ടി.എഫ്. യോഹന്നാൻ
തഴക്കര പ്ലാച്ചിരക്കൽ കോളനി തീരത്തുവീട്ടിൽ 1921-ൽ ജനനം. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. ലോക്കപ്പ് മർദ്ദനത്തിനിരയായി. മർദ്ദനത്തിൽ കാലിന്റെ പാദത്തിനേറ്റ മുറിവ് വൃണമായി ഉണങ്ങിയതിന്റെ പാട് ശരീരത്തു പ്രകടമായിരുന്നു. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്നരവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുശിക്ഷയ്ക്കു വിധിച്ചു. 1952 ജനുവരി 12-ന് ജയിൽമോചിതനായി.