പി.കെ. ഗംഗാധരൻ
ആലപ്പുഴ വടക്ക് പറയാംപറമ്പിൽ വീട്ടിൽ 1919-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. യൂണിയൻ പ്രവർത്തകൻ. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. വൈക്കം ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞു. കേസ് പിൻവലിച്ചശേഷമാണു നാട്ടിൽ തിരിച്ചെത്തിയത്. ഭാര്യ: ചക്കി പുഷ്പകരാക്ഷി. മക്കൾ: അശോക് കുമാർ, ഷാജിലാൽ, പ്രവദ.